ജനകീയ ഹോട്ടൽ തുറന്നു

ശ്രീകണ്ഠപുരം: മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി . കുടുംബശ്രീയുടെ നേതൃത്വത്തിലാണ് 20 രൂപക്ക് ഊണ്​ ലഭിക്കുന്ന ജനകീയ ഹോട്ടൽ പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ കെ.വി. മിനി അധ്യക്ഷതവഹിച്ചു. മലപ്പട്ടം പ്രഭാകരൻ, കെ. ബാലകൃഷ്ണൻ, കെ.പി. ശാന്തകുമാരി, പഞ്ചായത്ത് സെക്രട്ടറി സജിവേന്ദ്രൻ, അസി. സെക്രട്ടറി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പൂപ്പറമ്പ് ബാങ്ക് ശാഖ ഉദ്ഘാടനം ശ്രീകണ്ഠപുരം: ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കി​ൻെറ പൂപ്പറമ്പ് ശാഖ ഉദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ്​ എം. നാരായണൻ അധ്യക്ഷതവഹിച്ചു. എൻ. നിസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്കി​ൻെറ ആദ്യകാല അംഗങ്ങളെ ആദരിച്ചു. ബാങ്ക് പരിധിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ആദ്യ ബാങ്ക് പ്രസിഡൻറ്​ എം.സി. ആറി​ൻെറ ഫോട്ടോ എം. വേലായുധൻ അനാച്ഛാദനം ചെയ്തു. വായ്പ വിതരണം കെ. സതീശ് കുമാർ നിർവഹിച്ചു. കെ.പി. കുമാരൻ, കെ. സുധീഷ്, സോണിയ ഷാജി, കെ.പി. ദിലീപ്, എ.പി. ജോസഫ്, കെ. ശ്രീനിവാസൻ, ഇ.ആർ. മോഹനൻ, എം.എ. തോമസ്, ടി. രാജു, പി.വി. കമലാക്ഷി എന്നിവർ സംസാരിച്ചു. ----------- മലപ്പട്ടം പഞ്ചായത്തിൽ 8.7 കോടിയുടെ നീർത്തട പദ്ധതി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന 63 കോടിയുടെ സമൃദ്ധി ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത് ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് നീർത്തടത്തിന് 8.7 കോടി രൂപയുടെ പദ്ധതി പ്രവർത്തനം തുടങ്ങുന്നു. സംസ്ഥാന സർക്കാർ നിതയുടെ സഹകരണത്തോടെ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന 63 കോടി രൂപയുടെ സമൃദ്ധി ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യവർഷത്തെ പദ്ധതിയിലാണ് ഈ നീർത്തടം ഉൾപ്പെടുത്തിയത് . തുടർന്ന് മലപ്പട്ടം പഞ്ചായത്തിലെ മൂന്ന്​ നീർത്തടങ്ങളിൽ കൂടി ഇത് നടപ്പാക്കും. ചൂളിയാട് നീർത്തടത്തിൽ റീചാർജിങ്ങിനായി 22 ലക്ഷം രൂപ ആദ്യഘട്ടത്തിൽ ലഭ്യമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നവംബർ രണ്ടിന്​ ഉച്ചക മൂന്നിന്​ ഓൺലൈനായി നിർവഹിക്കും. ജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിക്കും. നീർത്തട പദ്ധതിയെ സംബന്ധിച്ച് മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ സംസാരിക്കും. ഉദ്‌ഘാടനം വീക്ഷിക്കാനായി ഓരോ വാർഡിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതോശട കുടിവെള്ള ക്ഷാമപരിഹാരം, വിപുലമായ ജല സംരക്ഷണം എന്നിവ സാധ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.