പിറന്നാൾ ആഘോഷവും ആത്​മകഥ പ്രകാശനവും

പിറന്നാൾ ആഘോഷവും ആത്​മകഥ പ്രകാശനവുംപടം.....TKC MOONNAKSHARAM PRAKASANAM'ടി.കെ.സി എന്ന മൂന്നക്ഷരം' ഇംഗ്ലീഷ് പതിപ്പ് ടി.കെ.സി. അഹമ്മദിൽ നിന്ന് കോപ്പി സ്വീകരിച്ച് അഹമ്മദ് പെരിങ്ങാടി പ്രകാശനം ചെയ്യുന്നു ന്യൂമാഹി: ടി.കെ.സി അഡ്വർടൈസേഴ്സ് മാനേജിങ്​ ഡയറക്ടറും പെരിങ്ങാടി റസിഡൻറ്​സ് അസോസിയേഷൻ പ്രസിഡൻറുമായ ടി.കെ.സി. അഹമ്മദി​ൻെറ 80ാം പിറന്നാൾ സൗഹൃദ വേദി ആഘോഷിച്ചു. പെരിങ്ങാടി റെയിൽവേ പാലത്തിന് സമീപത്തെ അഹമ്മദി​ൻെറ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.പി. ആലുപ്പികേയി അധ്യക്ഷത വഹിച്ചു. ടി.കെ.സി. അഹമ്മദി​ൻെറ ആത്മകഥ 'ടി.കെ.സി എന്ന മൂന്നക്ഷരം' ഇംഗ്ലീഷ് പതിപ്പ് അഹമ്മദ് പെരിങ്ങാടി ഏറ്റുവാങ്ങിപ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ പി.എം. അഷ്റഫ്, സി.കെ.പി. റയീസ്, പി.കെ.വി. സാലിഹ്, താഹിർ കൊമ്മോത്ത്, ഏരത്ത് ബഷീർ എന്നിവർ സംസാരിച്ചു. ദാസൻ ചുണ്ടയിൽ സ്വാഗതവും റുബ റുഖയ്യ നന്ദിയും പറഞ്ഞു. മന്ത്രി ഇ.പി. ജയരാജൻ, മുൻ മന്ത്രി ഇ. വത്സരാജ്, പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. ചന്ദ്രദാസൻ തുടങ്ങി ഒട്ടേറെ പേർ ഫോണിലൂടെ ജന്മദിനാശംസകൾ നേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.