ആനപ്പാറ റോഡ് ഉദ്ഘാടനം

27 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതുതായി റോഡ് നവീകരണം നടത്തിയത്. നഗരസഭ കൗൺസിലർമാരായ പി.കെ. ശരീഫ, പി.വി. ദീപ, സി.എ. ലത്തീഫ്, പി.വി. നാരായണൻകുട്ടി ജനാർദനൻ നമ്പ്യാർ, സതീശൻ എന്നിവർ സംബന്ധിച്ചു. ജൈവ വൈവിധ്യ പാർക്ക്‌ പ്രവൃത്തി ഉദ്​ഘാടനം ഇരിട്ടി: ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ ​െചലവഴിച്ച്​ ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ജൈവ വൈവിധ്യ പാർക്കി​ൻെറ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് നിർവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം തോമസ് വർഗീസ് അധ്യക്ഷതവഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ്​ ഷേർളി അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.ജി. ഷൺമുഖൻ, പി.കെ. ഗൗരി, മധു ലഷ്മിവിലാസം, സുധീർ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനും പ്രകൃതിയുമായി ചേർന്നുനിന്ന് പഠിക്കാനും അവസരം ഒരുക്കുന്നതാണ്​ ജില്ല പഞ്ചായത്ത് ആവിഷ്കരിക്കുന്ന ജൈവ വൈവിധ്യ പാർക്ക്. കൃഷി വകുപ്പി​ൻെറ സഹായത്തോടെ അന്യം നിന്നുപോകുന്ന വിവിധതരം സസ്യങ്ങളും ഔഷധ ചെടികളും ഭാവിയിൽ ഈ പാർക്കിൽ ഇടം പിടിക്കും. പാർക്കിലേക്ക് വിദ്യാർഥികൾക്ക് എത്തുന്നതിനുള്ള വിവിധ നടപ്പാതകളും ചെങ്കൽ പതിപ്പിച്ച കുളവും ആദ്യഘട്ടത്തിൽ നിർമിക്കും. 2021 മാർ​േച്ചാടെ നിർമാണം പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.