കാർഡ് വിതരണം

Photo: KPBA_Privilage Card കൂത്തുപറമ്പ് ജനമൈത്രി പൊലീസി​ൻെറയും സേവ് ഊർപ്പള്ളിയുടെയും ആഭിമുഖ്യത്തിൽ നടന്ന പ്രിവിലേജ് കൂത്തുപറമ്പ്: ജനമൈത്രി പൊലീസി​ൻെറയും സേവ് ഊർപ്പള്ളിയുടെയും ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് വിതരണവും കൃഷി വിളവെടുപ്പും നടന്നു. കൂത്തുപറമ്പ് എസ്.ഐ പി. ബിജു ഉദ്​ഘാടനം ചെയ്തു. ആസ്​റ്റർ മിംസ് ആശുപത്രിയാണ്​ വേങ്ങാട് പഞ്ചായത്തിലെ കായിക താരങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തത്. ആദ്യ കാർഡ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം ഏറ്റുവാങ്ങി. കെ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജാഫർ, ഷമീർ ഊർപ്പള്ളി, ആസ്​റ്റർ മിംസ് മാനേജർ ബി. ജ്യോതിപ്രസാദ്, കെ.പി. ജയേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.