കരനെൽകൃഷി കൊയ്ത്തുത്സവം പടം: pgr- krishi.jpg (346.5 KB) Download | Briefcase | Removeപെരിങ്ങത്തൂർ: പെരിങ്ങളത്തെ പാലിലാണ്ടി പീടിക പ്രദേശവാസികളുടെ കരനെൽകൃഷിക്ക് നൂറുമേനി കൊയ്ത്ത്. ഒരേക്കറോളം സ്ഥലത്തെ കരനെൽകൃഷിക്കാണ് ആദ്യഘട്ടത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയത്. കൂടാതെ സംയോജിത കൃഷിയും നടത്തുന്നുണ്ട്.പ്രദേശത്തെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലാണ് കരനെൽകൃഷിയിറക്കിയത്. കൊയ്ത്തുത്സവം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. ദാസൻ മാസ്റ്റർ, ഷിജി, ബ്രാഞ്ച് സെക്രട്ടറി പി.പി. ശാരദ, പെരിങ്ങളം ബാങ്ക് സെക്രട്ടറി ടി.ടി. പ്രസീത, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം അശ്വിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.