എക്​സ്​കവേറ്റർ ഉപയോഗിച്ചു കട തകർത്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

ചെറുപുഴ: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പുളിങ്ങോം ഊമലയില്‍ എക്​സ്​കവേറ്റർ ഉപയോഗിച്ചു പലചരക്കുകട ഇടിച്ചുനിരത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി ചെറുപുഴ പൊലീസ് അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞദിവസം അറസ്​റ്റിലായ പ്ലാക്കുഴിയില്‍ ആല്‍ബി​ൻെറ കൂട്ടാളികളും ഊമല സ്വദേശികളുമായ പനച്ചിക്കുഴിയില്‍ കുരുവിള (19), തൈക്കൂട്ടത്തില്‍ സെബാസ്​റ്റ്യന്‍ (23) എന്നിവരാണ് അറസ്​റ്റിലായത്. സംഭവം നടന്നതി​ൻെറ തൊട്ടടുത്ത ദിവസം കട തകര്‍ക്കുന്നതി​ൻെറ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്നാണ് സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അറസ്​റ്റിലായ ഇരുവരെയും കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.