കരനെൽകൃഷി കൊയ്​ത്ത്

കരനെൽകൃഷി കൊയ്​ത്ത്​ചിത്രം: AJK_Krishi കർഷക സംഘത്തി​ൻെറ ആഭിമുഖ്യത്തിൽ കണയന്നൂരിൽ നടത്തിയ കരനെൽ കൃഷിചക്കരക്കല്ല്​: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷക സംഘം ഇരിവേരി, ചക്കരക്കല്ല് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കണയന്നൂരിൽ നടത്തിയ കര നെൽകൃഷി വിളവെടുപ്പ്​ കർഷക സംഘം ഏരിയ സെക്രട്ടറി കെ. ബാബുരാജ് ശ്വേത ഉദ്ഘാടനം ചെയ്തു. കർഷകസംഘം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം വി.കെ. കരുണൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ജോ. സെക്രട്ടറി എം.കെ. മോഹനൻ, പി.പി. വിനോദൻ, എം. അനീഷ്, പി. രത്നാകരൻ, വി.വി. ശ്രീധരൻ, എം.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. എം.വി. അനിൽ കുമാറി​ൻെറ വീട്ടുവളപ്പിലാണ് ശ്രേയസ്​ നെൽവിത്ത് കൃഷി ചെയ്തത്. കൊയ്ത്തുത്സവത്തിന് മോഹനൻ സ്വാഗതവും കെ.ഇ. ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.