കരനെൽകൃഷി കൊയ്​ത്തുത്സവം

തലശ്ശേരി: നിട്ടൂർ മണ്ണയാട് ചിറമ്മൽ വയലിൽ കരനെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സംയോജിത നെല്ലും മീനും പദ്ധതി പ്രകാരം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ മണ്ണയാട് ഫാത്തിമ ഫിഷ് ഫാമി‍ൻെറയും ഒക്േടാപ്പസ് കൂട്ടായ്മയുടെയും ഭാഗമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ. വിനോദ് അധ്യക്ഷത വഹിച്ചു. എം.പി. അരവിന്ദാക്ഷൻ, വി. പ്രബീഷ്, കെ. സുനിൽ, എ. സുരേന്ദ്രൻ, ഉച്ചുമ്മൽ ശശി, പി.പി. സുനിൽകുമാർ, പി.കെ. പവിത്രൻ എന്നിവർ സംസാരിച്ചു. പ്രദീപൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.