തൊഴിലവസരങ്ങള്‍ക്കായി കേരള ബാങ്കില്‍ വായ്​പ പദ്ധതികള്‍

കണ്ണൂർ: സംസ്ഥാന സര്‍ക്കാറി​ൻെറ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിന് കേരള ബാങ്ക് ശാഖകള്‍ വഴി സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമുള്ള വായ്​പ പദ്ധതികളുടെ വിതരണം വർധിപ്പിക്കും. സംരംഭകര്‍ക്കായുള്ള എം.എസ്.എം.ഇ, കര്‍ഷകര്‍ക്കായുള്ള ദീര്‍ഘകാല കാര്‍ഷിക വായ്​പ തുടങ്ങി എല്ലാവിധ വായ്​പകളും അര്‍ഹരായ അപേക്ഷകര്‍ക്ക് പരമാവധി വേഗത്തില്‍ വിതരണം ചെയ്യുമെന്ന് കേരള ബാങ്ക് കണ്ണൂർ റീജനല്‍ ജനറല്‍ മാനേജര്‍ എ. അനിൽകുമാർ അറിയിച്ചു. നിര്‍മാണ, വാണിജ്യ, സേവന മേഖലകളില്‍ ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും 8.75 ശതമാനം പലിശ നിരക്കില്‍ വ്യക്തികള്‍ക്ക് പരമാവധി 60 ലക്ഷവും കമ്പനികള്‍ക്ക് ഒരുകോടി രൂപവരെയും അനുവദിക്കും. കാര്‍ഷിക -കാര്‍ഷികാനുബന്ധ സംരംഭങ്ങള്‍ക്കായി 15 വര്‍ഷം വരെ കാലാവധിയില്‍ 60 ലക്ഷം രൂപ വരെ ദീര്‍ഘകാല കാര്‍ഷിക വായ്​പ, പ്രവാസി സംരംഭങ്ങള്‍ക്കായി ഏഴു വര്‍ഷക്കാലാവധിയില്‍ 24 ലക്ഷം രൂപ വരെ പ്രവാസി കിരണ്‍, കുടുംബശ്രീ, എസ്.എച്ച്.ജി വഴി സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപവരെ, പൈനാപ്പിള്‍ കര്‍ഷകര്‍ക്കായി പ്രത്യേക വായ്​പ പദ്ധതി പ്രകാരം ഏഴു വര്‍ഷക്കാലാവധിയില്‍ 60 ലക്ഷം രൂപവരെയും അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.