പാപ്പിനിശ്ശേരിയുടെ കായിക വികസനത്തിന് നാലു കോടി -മന്ത്രി

പാപ്പിനിശ്ശേരിയുടെ കായിക വികസനത്തിന് നാലു കോടി -മന്ത്രി ppn ep jayarajan 2 പാപ്പിനിശ്ശേരിയിൽ നവീകരിച്ച പഞ്ചായത്ത് ലൈബ്രറി മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നുപാപ്പിനിശ്ശേരി: പഞ്ചായത്തി​ൻെറ കായിക വികസനത്തിന് നാലു കോടി രൂപ അനുവദിക്കുമെന്ന്​ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. പാപ്പിനിശ്ശേരിയിൽ നവീകരിച്ച പഞ്ചായത്ത് ലൈബ്രറിയും പഞ്ചായത്ത് ഹാളും തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തിലെ വിവിധ സ്​റ്റേഡിയങ്ങൾ ഹൈടെക്കായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ കീഴിൽ തയാറാക്കിയ ഡിജിറ്റൽ മാഗസിൻ കേരള സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ സി. റീന, കോട്ടൂർ ഉത്തമൻ, കെ. പ്രമീള, എൻ. ഉണ്ണിക്കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രകാശൻ, ഒ.പി. ദിനേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.