അർബൻ സ്​ട്രീറ്റ്​ മാർക്കറ്റുകൾക്ക്​ തുടക്കം

അർബൻ സ്​ട്രീറ്റ്​ മാർക്കറ്റുകൾക്ക്​ തുടക്കംURBAN STREET MARKET KTC പൊടിക്കുണ്ട്​ രാജേന്ദ്ര പ്രസാദ്​ റസിഡൻറ്​സ്​ അസോസിയേഷൻ പരിസരത്ത്​ പ്രവർത്തനം തുടങ്ങിയ​ അർബൻ സ്​ട്രീറ്റ്​ മാർക്കറ്റ്​​ കണ്ണൂർ: ജില്ലയിലെ കർഷകർക്ക്​ നഗരപ്രദേശങ്ങളിൽ നേരിട്ട്​ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യം ഒരുക്കുന്നതി​ൻെറ ഭാഗമായി കൃഷിവകുപ്പ്​ മാർക്കറ്റിങ്​ വിഭാഗം ഒരുക്കുന്ന അർബൻ സ്​ട്രീറ്റ്​ മാർക്കറ്റുകൾക്ക്​ ജില്ലയിൽ തുടക്കമായി. പൊടിക്കുണ്ട്​ രാജേന്ദ്ര പ്രസാദ്​ റസിഡൻറ്​സ് ​അസോസിയേഷൻ പരിസരത്താണ്​ ആദ്യ അർബൻ സ്​ട്രീറ്റ്​ മാർക്കറ്റിന്​ തുടക്കം കുറിച്ചത്​. 'കേരള ഫാം ഫ്രഷ്​' എന്ന ബ്രാൻഡിൽ കേരളത്തിലെ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ്​ കൃഷിവകുപ്പ്​ ഇത്തരം മാർക്കറ്റുകൾക്ക്​ തുടക്കം കുറിക്കുന്നത്​. പൊടിക്കുണ്ടിലെ മാർക്കറ്റ്​ കണ്ണൂർ കോർപറേഷൻ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.കെ. വിനോദ്​ ഉദ്​ഘാടനം ചെയ്​തു. കൗൺസിലർ ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്​ടർ സി.വി. ജിതേഷ്​ പദ്ധതി വിശദീകരിച്ചു. കണ്ണൂർ അർബൻ പ്രദേശങ്ങളിൽ കൂടുതൽ മാർക്കറ്റുകൾ തുടങ്ങുമെന്ന്​ അദ്ദേഹം പറഞ്ഞു.രാജേന്ദ്ര പ്രസാദ്​ റസിഡൻസ്​ അസോസിയേഷൻ പ്രസിഡൻറ്​ ടി.വി. ഗോപാലകൃഷ്​ണൻ, അസി. സോയിൽ കെമിസ്​റ്റ്​ എം.എൻ. പ്രദീപൻ, മയ്യിൽ കൃഷി ഒാഫിസർ ഡോ. വി.പി. രാജൻ, പുഴാതി കൃഷി അസി. ഒാഫിസർ ടി. അരവിന്ദാക്ഷൻ, മയ്യിൽ ഫാർമേഴ്​സ്​ പ്രൊഡ്യൂസേഴ്​സ്​ കമ്പനി മാനേജിങ്​ ഡയറക്​ടർ ടി.കെ. ബാലകൃഷ്​ണൻ, ഫിഷറീസ്​ വകുപ്പ്​ അഡീഷനൽ ഡയറക്​ടർ ദിനേശ്​ ചെറുവാട്ട്​ തുടങ്ങിയവർ സംസാരിച്ചു. പുഴാതി കൃഷി ഒാഫിസർ വി.വി. അജീഷ്​ സ്വാഗതവും പ്രവീൺ നമ്പ്യാർ നന്ദിയും പറഞ്ഞു. മയ്യിൽ റൈസ്​ ഫാർമേഴ്​സ്​ പ്രൊഡ്യൂസർ കമ്പനിയാണ്​ കേരള ഫാം ഫ്രഷ്​ ബ്രാൻഡിൽ കർഷകരുടെ ഉൽപന്നങ്ങൾ ഇവിടെ വിൽപനക്ക്​ എത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.