നവീകരിച്ച പൊതുകിണറുകൾ നാടിന്​ സമർപ്പിച്ചു

നവീകരിച്ച പൊതുകിണറുകൾ നാടിന്​ സമർപ്പിച്ചുTLY KINAR............ തലശ്ശേരിയിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച പൊതുകിണറുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.കെ. രമേശൻ നിർവഹിക്കുന്നുതലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപ ചെലവിൽ നവീകരിച്ച നഗരത്തിലെ രണ്ടു പൊതുകിണറുകൾ തുറന്നുകൊടുത്തു. നഗരസഭ ചെയർമാൻ സി.കെ. രേമശൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, നഗരസഭാംഗങ്ങളായ എ.കെ. സക്കരിയ, സുഹാന, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡൻറ് സി.സി. വർഗീസ്, ശിവദാസൻ, സി.പി. ആലുപ്പികേയി, കെ. കാസിം, കിഴക്കയിൽ പ്രകാശൻ, ടി.സി. അബ്​ദുൽ ഖിലാബ്, റഫീഖ് കാത്താണ്ടി, നിസാർ എന്നിവർ സംസാരിച്ചു. സമിതി യൂനിറ്റ് സെക്രട്ടറി സി.പി.എം. നൗഫൽ സ്വാഗതവും ടി. ഇസ്മായിൽ നന്ദിയും പറഞ്ഞു. തലശ്ശേരി പഴയ സ്​​റ്റാൻഡ് ഒാട്ടാേ സ്​റ്റാൻഡ് പരിസരത്തെയും ഒ.വി റോഡ് സംഗമം കവലയിലെയും പൊതുകിണറുകളാണ് ആധുനിക രീതിയിൽ നവീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.