Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTനവീകരിച്ച പൊതുകിണറുകൾ നാടിന് സമർപ്പിച്ചു
text_fieldsbookmark_border
നവീകരിച്ച പൊതുകിണറുകൾ നാടിന് സമർപ്പിച്ചുTLY KINAR............ തലശ്ശേരിയിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച പൊതുകിണറുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.കെ. രമേശൻ നിർവഹിക്കുന്നുതലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപ ചെലവിൽ നവീകരിച്ച നഗരത്തിലെ രണ്ടു പൊതുകിണറുകൾ തുറന്നുകൊടുത്തു. നഗരസഭ ചെയർമാൻ സി.കെ. രേമശൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, നഗരസഭാംഗങ്ങളായ എ.കെ. സക്കരിയ, സുഹാന, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡൻറ് സി.സി. വർഗീസ്, ശിവദാസൻ, സി.പി. ആലുപ്പികേയി, കെ. കാസിം, കിഴക്കയിൽ പ്രകാശൻ, ടി.സി. അബ്ദുൽ ഖിലാബ്, റഫീഖ് കാത്താണ്ടി, നിസാർ എന്നിവർ സംസാരിച്ചു. സമിതി യൂനിറ്റ് സെക്രട്ടറി സി.പി.എം. നൗഫൽ സ്വാഗതവും ടി. ഇസ്മായിൽ നന്ദിയും പറഞ്ഞു. തലശ്ശേരി പഴയ സ്റ്റാൻഡ് ഒാട്ടാേ സ്റ്റാൻഡ് പരിസരത്തെയും ഒ.വി റോഡ് സംഗമം കവലയിലെയും പൊതുകിണറുകളാണ് ആധുനിക രീതിയിൽ നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story