കോവിഡ്​ മാനദണ്ഡങ്ങൾ: കുരുന്നുകൾക്ക്​ ഇന്ന്​ വീട്ടിൽ വിദ്യാരംഭം

കോവിഡ്​ മാനദണ്ഡങ്ങൾ: കുരുന്നുകൾക്ക്​ ഇന്ന്​ വീട്ടിൽ വിദ്യാരംഭംകണ്ണൂർ: കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ജാഗ്രതയോടെ തിങ്കളാഴ്​ച ജില്ലയിലും കുരുന്നുകൾക്ക്​ വിദ്യാരംഭം​. പതിവിന്​ വിപരീതമായി ഇത്തവണ വീടുകളിലാണ്​ എഴുത്തിനിരുത്ത്​. ​ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം കാര്യമായി എഴുത്തിനിരുത്ത്​ നടക്കില്ല. നിരവധി കുരുന്നുകൾ ആദ്യാക്ഷരം നുകരാനെത്തുന്ന പള്ളിക്കുന്ന്​ ​മൂകാംബിക ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രം, ഇരിക്കൂർ മാമാനിക്കുന്ന്​ മഹാദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ഇത്തവണ വിദ്യാരംഭം നടക്കില്ല. അതേസമയം, രക്ഷിതാക്കൾക്ക്​ സ്വന്തം കുട്ടികളെ എഴുത്തിനിരുത്താൻ ചില ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കും. കോവിഡ്​ പശ്ചാത്തലത്തിൽ ജാഗ്രത കൈവിടാതെയാണ്​ ഇത്തവണ വീടുകളിൽ വിദ്യാരംഭം കുറിക്കുക. രോഗബാധ തടയാനായി കർശന നിർദേശങ്ങൾ ഭരണകൂടം നൽകിയിരുന്നു. മഹാനവമി ദിനത്തിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ്​ വാഹനപൂജയും ആയുധപൂജയുമുണ്ടായത്​. ഭൂരിപക്ഷം ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം ചടങ്ങുകൾ മാത്രമായി നടന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.