വേങ്ങാട് പള്ളിയില്‍ സംഘർഷം

വേങ്ങാട് പള്ളിയില്‍ സംഘർഷം വഖഫ്​ ഭൂമി ​കൈയേറ്റം സംബന്ധിച്ച പ്രശ്​നമാണ്​ സംഘർഷത്തിന്​ കാരണംഅഞ്ചരക്കണ്ടി: വേങ്ങാട്​ ജുമുഅത്ത്​ പള്ളിയിൽ സംഘർഷം. ജുമുഅ നമസ്‌കാരത്തിന് ശേഷമായിരുന്നു സംഭവം. പരിക്കേറ്റ ഇരുവിഭാഗത്തിലുംപെട്ട ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ വേങ്ങാട്​ മഹല്ലി​ൻെറ വഖഫ് ഭൂമിയിലെ ​ൈക​േയറ്റത്തിനെതിരെ മഹല്ല് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. മഹല്ലി​ൻെറ കീഴിലുള്ള താഴെപള്ളി ഖബര്‍സ്ഥാനിലെ 50 സൻെറ്​ സ്ഥലം ​ൈകയേറിയതായി കണ്ടെത്തിയെന്ന്​ കമ്മിറ്റി വ്യക്​തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക്​ പരാതിയും നല്‍കി. ഈ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം വെള്ളിയാഴ്​ച ഉച്ചക്ക്​ പള്ളിയിലെത്തി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംസാരം സംഘർഷത്തിലേക്ക്​ നീങ്ങുകയായിരുന്നു. പരിക്കേറ്റ മഹല്ല്​ കമ്മിറ്റി ​ജോ. സെക്രട്ടറി കെ.പി. സിറാജ്, മഹല്ല് കമ്മിറ്റിയംഗം ജസീല്‍ കുന്നുമ്മല്‍ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദനമേറ്റുവെന്ന പരാതിയുമായി റിഷാന, ഫാത്തിമ, കുഞ്ഞാമിന, ഹസീബ്, അൻസീർ എന്നിവരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കമ്മിറ്റി ഭാരവാഹികൾ മർദിച്ചുവെന്നാണ്​ ഇവർ കൂത്തുപറമ്പ് പൊലീസിൽ നൽകിയ പരാതി. ഭാരവാഹികളെ ​ൈകയേറ്റം ചെയ്ത നടപടിയിൽ പള്ളി കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.