നിർമാണ തൊഴിലാളി ഫെഡറേഷൻ കലക്ടറേറ്റ് ധർണ

നിർമാണ തൊഴിലാളി ഫെഡറേഷൻ കലക്ടറേറ്റ് ധർണപടം... sp05....നിർമാണ തൊഴിലാളി യൂനിയൻ കലക്​ടറേറ്റ്​ ധർണ എസ്​.ടി.യു ദേശീയ വൈസ്​ പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്യുന്നുകണ്ണൂർ: നിർമാണ തൊഴിലാളി ഫെഡേറേഷൻ (എസ്.ടി.യു) കലക്​ടറേറ്റ്​ ധർണ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറും ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറുമായ എം.എ. കരീം ഉദ്​ഘാടനം ചെയ്തു. നിർമാണ മേഖലയിലെ അസംസ്കൃത പദാർഥങ്ങളുടെ വില വർധന നിയന്ത്രിക, ഓഡിറ്റ് പൂർത്തീകരിച്ച കടവുകൾക്ക് മണൽ വാരാൻ അനുമതി നൽകുക, സെസ് പിരിവ് ഉൗർജിതപ്പെടുത്തുക, കോവിഡ് ധനസഹായമായി 5000 രൂപ ഉടൻ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. കോവിഡി​ൻെറ പശ്ചാത്തലത്തിൽ തൊഴിലില്ലാതെ കഷ്​ടപ്പെടുന്ന നിർമാണ തൊഴിലാളികൾക്ക് ലഭിക്കേണ്ടിയിരുന്ന 32,000 കോടി രൂപയാണ് കേന്ദ്രം വകമാറ്റി ചെലവഴിച്ചതെന്നും സംസ്ഥാന സർക്കാറും ഇതിൽനിന്ന് ഒട്ടും പിന്നിലല്ലെന്നും എം.എ. കരീം പറഞ്ഞു. കോവിഡ് ധനസഹായമായി ക്ഷേമ ബോർഡുകൾ 3000 മുതൽ 10,000 രൂപ വരെ നൽകിയപ്പോൾ നിർമാണ തൊഴിലാളികൾക്ക് 1000 രൂപയാണ് നൽകിയത്​. തൊഴിലാളികൾക്ക് 5000 രൂപകൂടി ഉടൻ ധനസഹായം നൽകണമെന്നും എം.എ. കരീം ആവശ്യപ്പെട്ടു. ആലി കുഞ്ഞി പന്നിയൂർ അധ്യക്ഷത വഹിച്ചു. പി. അയ്യൂബ്, എം. നാസർ, കെ. സുരേഷ് കുമാർ, എം. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.