വിധവ പുനര്‍വിവാഹ ധനസഹായത്തിന്​ അപേക്ഷിക്കാം

വിധവ പുനര്‍വിവാഹ ധനസഹായത്തിന്​ അപേക്ഷിക്കാംകണ്ണൂർ: വനിത–ശിശു വികസന വകുപ്പി​ൻെറ കീഴില്‍ സാധുക്കളായ വിധവകളുടെയും നിയമപരമായി വിവാഹമോചനം നേടിയവരുടെയും പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പുനര്‍വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടതായിരിക്കണം. ഭര്‍ത്താവി​ൻെറ മരണംമൂലം വിധവയാകുകയും നിയമ പ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയത് നിമിത്തം വിധവക്ക് സമാനമായിത്തീര്‍ന്നിട്ടുള്ള കുടുംബങ്ങളില്‍പ്പെട്ട വനിതകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. പുനര്‍വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ രജിസ്​റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പുനര്‍വിവാഹം നടന്ന് ആറു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുക. അപേക്ഷ അതാതിടങ്ങളിലെ ഐ.സി.ഡി.എസ് ഓഫിസിലെ ശിശുവികസന പദ്ധതി ഓഫിസര്‍മാര്‍ക്ക് നവംബര്‍ 20നകം സമര്‍പ്പിക്കണം. ആദ്യ വിവാഹത്തിലെ ഭര്‍ത്താവി​ൻെറ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്, ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച രേഖ (റേഷന്‍ കാര്‍ഡി ൻെറ കോപ്പി) സാക്ഷ്യപ്പെടുത്തിയത്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കി​ൻെറ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്​റ്റര്‍ ചെയ്തത്​ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റി​ൻെറ പകര്‍പ്പ് (സാക്ഷ്യപ്പെടുത്തിയത്) എന്നീ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോറം ഐ.സി.ഡി.എസ് ഓഫിസ്, ജില്ല വനിത–ശിശു വികസന ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.