പാപ്പിനിശ്ശേരി സില്‍ക്ക് വീവിങ്​ യൂനിറ്റ് ഉദ്ഘാടനം

പാപ്പിനിശ്ശേരി സില്‍ക്ക് വീവിങ്​ യൂനിറ്റ് ഉദ്ഘാടനംപാപ്പിനിശ്ശേരി: ഖാദി മേഖലയില്‍ അവസരങ്ങള്‍ സൃഷ്​ടിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന സില്‍ക്ക് വീവിങ്​ യൂനിറ്റി​ൻെറ ഉദ്ഘാടനവും വിപണന സമുച്ചയത്തി​ൻെറ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദി പ്രസ്ഥാനത്തെ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാക്കാനും രാജ്യത്തി​ൻെറ പൊതുവളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാനുമായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്്. കഴിഞ്ഞ നാലര വര്‍ഷമായി ഖാദി മേഖല തിരിച്ചുവരവി​ൻെറ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ ആരംഭിച്ച സില്‍ക്ക് വീവിങ്​ യൂനിറ്റില്‍നിന്ന് വിവാഹ സാരികളാണ് നെയ്‌തെടുക്കുന്നത്. ഉപഭോക്താവി​ൻെറ താല്‍പര്യമനുസരിച്ചും സാരികള്‍ നിര്‍മിച്ച് നല്‍കും. 10 തറികളാണ് കേന്ദ്രത്തിലുള്ളത്. ആവശ്യമായ പരിശീലനവും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. 50 കോടി രൂപ ചെലവിലാണ് വിപണന സമുച്ചയം സ്ഥാപിക്കുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.പി. ഷാജര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ലീല, പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം പി. ഷാഫി, ഖാദി ബോര്‍ഡ് മെംബര്‍ കെ. ധനഞ്ജയന്‍, പി.കെ.സി ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി, ഖാദി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നാരായണന്‍, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് എന്നിവര്‍ പങ്കെടുത്തു.പടം.....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.