മത്സ്യകൃഷിയില്‍ കേരളത്തിൽ വന്‍ മുന്നേറ്റം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മത്സ്യകൃഷിയില്‍ കേരളത്തിൽ വന്‍ മുന്നേറ്റം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മപടം........MappilaBay Fisheries Complex Inaugration.... കണ്ണൂർ മാപ്പിളബേ ഫിഷറീസ്‌ കോംപ്ലക്സിലെ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം കെട്ടിട ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കുന്നുമാപ്പിള ബേ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചുകണ്ണൂർ: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യകൃഷിയില്‍ കേരളം വന്‍ മുന്നേറ്റമാണ് നടത്തുന്നതെന്നും ഈ മേഖലയിലുള്ളവര്‍ക്ക് വിദഗ്ധ പരിശീലനവും ബോധവത്​കരണവും നല്‍കേണ്ടത് ആവശ്യമാണെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തി​ൻെറ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കടല്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന മറൈന്‍ ഹാച്ചറിക്ക് പഴയങ്ങാടിയില്‍ ഉടന്‍ തുടക്കം കുറിക്കുമെന്നും കേരളത്തി​ൻെറ ഫിഷറീസ് മേഖലയിലെ വന്‍ മുന്നേറ്റമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു.കണ്ണൂര്‍ ഉപ്പാലവളപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് നിർമാണം ചില സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിതത്വത്തിലായത് ഖേദകരമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ പശ്ചാത്തലമൊരുക്കുക എന്നത് അത്യാവശ്യമാണ്. ഫ്ലാറ്റ് നിർമാണവുമായിബന്ധപ്പെട്ട തടസ്സം നീക്കുന്നതിന് ക​േൻറാണ്‍മൻെറ്​ അധികാരികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകണം. വാസയോഗ്യമായ വീടെന്ന മത്സ്യത്തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്നത് ഭരണഘടനാപരമായി നീതി നിഷേധമാണെന്നും മന്ത്രി പറഞ്ഞു.ആധുനിക മത്സ്യബന്ധന രീതികള്‍, കടല്‍ മത്സ്യസമ്പത്ത് സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക, ജീവന്‍ സുരക്ഷ പരിശീലനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ആരംഭിച്ചത്. 1.23 കോടി രൂപ ചെലവില്‍ 740 ചതുരശ്രമീറ്റര്‍ വിസ്തീർണത്തില്‍ രണ്ട് നിലകളിലായാണ് പരിശീലനകേന്ദ്രംനിർമിച്ചത്. രണ്ട് ട്രെയിനിങ് ഹാള്‍, ഡൈനിങ് ഹാള്‍, ടോയ്​ലറ്റുകള്‍ എന്നിവയും രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്​ലറ്റ് എന്നീ സൗകര്യങ്ങളോടുകൂടിയ മൂന്ന് ക്വാര്‍ട്ടേഴ്‌സുകളും ഇവിടെയുണ്ട്.തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോർപറേഷന്‍ ചീഫ് എൻജിനീയര്‍ എം.എ. മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ. രാഗേഷ് എം.പി, ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, ഫിഷറീസ് ജോയൻറ്​ ഡയറക്ടര്‍ പി. അനില്‍കുമാര്‍, ക​േൻറാണ്‍മൻെറ്​ ബോര്‍ഡ് വൈസ് പ്രസിഡൻറ്​ പി. പത്മനാഭന്‍, അംഗം ഷീബ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.