കണ്ണൂര്‍ സിറ്റി പൊലീസ് കോംപ്ലക്സിന് മുഖ്യമന്ത്രി തറക്കല്ലിടും

കണ്ണൂര്‍ സിറ്റി പൊലീസ് കോംപ്ലക്സിന് മുഖ്യമന്ത്രി തറക്കല്ലിടുംkanur city police complex.....തിങ്കളാഴ്​ച മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്ന കണ്ണൂര്‍ സിറ്റി പൊലീസ് കോംപ്ലക്സി​ൻെറ മാതൃക കണ്ണൂര്‍: ജില്ലയിലെ പൊലീസിനെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതി​ൻെറ ഭാഗമായി കണ്ണൂര്‍ സിറ്റിക്കു വേണ്ടി പുതിയതായി നിർമിക്കുന്ന സിറ്റി പൊലീസ് ആസ്ഥാന ഓഫിസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. തിങ്കളാഴ്ച രാവിലെ 11.30ന്​ ജില്ല പൊലീസ് ആസ്ഥാനത്ത് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ്​ തറക്കല്ലിടല്‍. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഒമ്പത്​ കോടി നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് മൂന്നു നിലകളിലായി 34574 സ്​ക്വയർ ഫീറ്റാണ്​ വിസ്തീര്‍ണം. ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാ പൊലീസ് ഓഫിസുകളും പുതിയ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഹെല്‍പ് ഡെസ്ക് സൗകര്യവും കൗൺസലിങ് സൗകര്യവും പുതുതായി നിർമിക്കുന്ന കെട്ടിടത്തിലുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.