കുടിയാൻമലയിൽ സഹോദരിമാരെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്​റ്റിൽ

കുടിയാൻമലയിൽ സഹോദരിമാരെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്​റ്റിൽ ഫോട്ടോ: SKPM Shaji Mathewഫോട്ടോ: SKPM SanoopCap: അറസ്​റ്റിലായ ഷാജി മാത്യുവും സനൂപുംശ്രീകണ്ഠപുരം: കുടിയാന്മല പൊലീസ് സ്​റ്റേഷൻ പരിധിയിൽ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചതിന് മൂന്നുപേർക്കെതിരെ കേസെടുത്തു. രണ്ടുപേർ അറസ്​റ്റിലായി. ഏരുവേശി ചളിമ്പറമ്പിലെ വെള്ളക്കുടിയിൽ സനൂപ് (21), കോട്ടക്കുന്ന് സ്വദേശി ഇഞ്ചയിൽ ഷാജി (50) എന്നിവരെയാണ് കുടിയാൻമല സി.ഐ ജെ. പ്രദീപ് അറസ്​റ്റ്​ചെയ്തത്. പെൺകുട്ടിയുടെ സഹപാഠിയായ പ്രായപൂർത്തിയാകാത്ത യുവാവിനെ പിടികിട്ടാനുണ്ട്. സഹോദരിമാരിൽ ഒരാളെ സനൂപ് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു. 2019 സെപ്​റ്റംബർ മുതൽ കഴിഞ്ഞ മാർച്ച് 31 വരെ പീഡനം നടന്നതായാണ് വിവരം. അനുജത്തിയെയാണ് ഷാജിയും പ്രായപൂർത്തിയാകാത്ത സഹപാഠിയും പീഡിപ്പിച്ചത്. രണ്ടുവർഷം മുമ്പാണ് സഹപാഠി പീഡിപ്പിച്ചതെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.