കുറുമാത്തൂർ തീരദേശ റോഡ് പ്രവൃത്തി ഉദ്ഘാടനം

കുറുമാത്തൂർ തീരദേശ റോഡ് പ്രവൃത്തി ഉദ്ഘാടനം 4.5 കിലോമീറ്റർ നീളത്തിൽ 1.66 കോടി ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത് തളിപ്പറമ്പ്: കുറുമാത്തൂർ തീരദേശ റോഡ് പ്രവൃത്തി ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെകൂടി സഹകരണത്തോടെയാണ് റോഡ് നിർമിക്കുന്നത്. നിരന്തരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തു കൂടിയാണ് ബാവുപ്പറമ്പ് -കീരിയാട് -താനിക്കുന്ന് -കുറുമാത്തൂർ സെൻട്രൽ തീരദേശ റോഡ് കടന്നുപോവുക. 4.5 കിലോമീറ്റർ നീളത്തിൽ 1.66 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. വെള്ളം കയറുന്ന ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്തിയ ശേഷമാണ് റോഡ് ടാർ ചെയ്യുന്നത്. എട്ടു മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ 3.45 മീറ്റർ വീതിയിലാണ് ടാറിങ്​ നടത്തുക. ഇതിനാവശ്യമായ സ്ഥലം നാട്ടുകാർ വിട്ടുനൽകി. വീടുകളും കടകളും പൊളിച്ചുനീക്കിയെന്ന പ്രത്യേകതയുമുണ്ട്. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഐ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എൻ.പി. അബ്​ദുൽ റസാഖ്, ടി.വി. ബാലകൃഷ്ണൻ, കെ. ജാനകി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.