നേരംപോക്കിൽ ഗതാഗതക്കുരുക്ക്

നേരംപോക്കിൽ ഗതാഗതക്കുരുക്ക് പടം irt road blockirt road block2irt road block3 നേരംപോക്കിലെ ഗതാഗതക്കുരുക്ക്ഇരിട്ടി: നഗരത്തിലെത്തുന്നവര്‍ക്ക് നേരംപോക്ക് റോഡിലെ ഗതാഗതക്കുരുക്ക് തലവേദന സൃഷ്​ടിക്കുന്നു. വീതി കുറഞ്ഞ നേരംപോക്ക് റോഡിനിരുവശവും അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനിടവരുത്തുന്നത്. ഇരിട്ടി മേലെസ്​റ്റാൻഡിൽ മെയിൻ റോഡിൽ നിന്ന് നേരംപോക്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ ഫാൽക്കൺ പ്ലാസ ജങ്​ഷൻ വരെ റോഡിനിരുവശത്തായുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണ് മറ്റ് വാഹനങ്ങൾക്കും കാൽനടക്കാർക്കും തടസ്സം സൃഷ്​ടിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രി, എടക്കാനം, വള്ള്യാട് അമ്പലം, ആര്‍.ടി ഓഫിസ്, ട്രഷറി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക്​ പോകുന്നവര്‍ ആശ്രയിക്കുന്ന റോഡിന് വേണ്ടത്ര വീതിയില്ലെന്നത്​ കാലങ്ങളായുള്ള പരാതിയാണ്​. ഇരുഭാഗത്തും കച്ചവട സ്ഥാപനങ്ങളുള്ളതിനാല്‍ റോഡിന് വീതികൂട്ടാൻ സാധിക്കാത്ത അവസ്​ഥയാണ്​. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം ടൗൺ പൂര്‍ണമായും കുരുക്കിലാവുകയാണ്. മണിക്കൂറുകള്‍ സമയമെടുത്താണ് പലപ്പോഴും നേരംപോക്ക് റോഡിലെ കുരുക്കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.