വാഹന ഗതാഗതം നിരോധിച്ചു

വാഹന ഗതാഗതം നിരോധിച്ചു കണ്ണൂർ: ശ്രീകണ്ഠപുരം -തളിപ്പറമ്പ് -ഇരിട്ടി റോഡില്‍ കപ്പാലം മുതല്‍ മന്ന വരെ മെക്കാഡം ടാറിങ് പ്രവൃത്തി ചെയ്യുന്നതി​ൻെറ ഭാഗമായി ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ശനിയാഴ്​ച മുതല്‍ നവംബർ ആറുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. തളിപ്പറമ്പില്‍ നിന്ന് ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കപ്പാലം വ്യാപാരഭവന്‍, രാജരാജേശ്വര ക്ഷേത്രം, ആടിക്കും പാറ, കാര്യമ്പലം, സെയ്ത് നഗര്‍ വഴി ആലക്കോട് പി.ഡബ്ല്യു.ഡി റോഡില്‍ കയറി പോകേണ്ടതും തിരിച്ച് ആലക്കോട് ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ മന്ന ജങ്​ഷന്‍ ചിന്മയ മിഷന്‍ സ്‌കൂള്‍ പൂക്കോത്ത് നട വഴി തിരിഞ്ഞ് തളിപ്പറമ്പിലേക്ക് പോകേണ്ടതുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.