ടാലൻറ്​ ലാബ്

ടാലൻറ്​ ലാബ്irt talent hubb സമഗ്ര ശിക്ഷ കേരളയുടെ ടാലൻറ്​ ലാബ് എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി. സാജിദ് മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ, വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിന് ടാലൻറ്​ ലാബ് സംലടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികൾക്ക് ചെണ്ട, തുടി, ചിത്രരചന, നാടൻ പാട്ട് തുടങ്ങിയവയിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് ടാലൻറ്​ ലാബ്. എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി. സാജിദ് മാസ്​റ്റർ ഉദ്ഘാടനം ചെയ്യ്തു. ആറളം ഫാം ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർമാരായ ജസ്​റ്റിൻ ജോർജ്, നോബിൾ തോമസ്, പി.കെ. കുഞ്ഞിക്കണ്ണൻ, പി.കെ. രോഷ്നി, മിധുന ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.