ശ്രീചന്ദിൽ അപൂർവ തോളെല്ല്​ ശസ്​ത്രക്രിയ വിജയകരം

\B കണ്ണൂർ: ശ്രീചന്ദ്​ ആശുപത്രിയിൽ യുവാവിന്​ അപൂർവ തോളെല്ല്​ ശസ്​ത്രക്രിയ വിജയകരം. പരിയാരം സ്വദേശിയായ യുവാവാണ്​ ശസ്ത്രക്രിയക്കു വിധേനായത്. അപൂർവമായി തോളെല്ലിന്​ നടത്തുന്ന താക്കോൽദ്വാര ശസ്ത്രക്രിയ (shoulder lateral jet surgery) ആണ്​ വിജയകരമായി പൂർത്തിയാക്കിയത്​. തേയ്​മാനം വരുന്ന കൈക്കുഴയുടെ ഭാഗത്ത്‌ ശസ്ത്രക്രിയയിലൂടെ പുതിയ അസ്ഥി വെച്ചുപിടിപ്പിക്കുകയും പിന്നീട് വരുന്ന തേയ്​മാനത്തെ തടയുകയും തുടർന്ന് ഒരിക്കലും കൈക്കുഴ ഇളക്കിമാറാതെ രോഗിയുടെ കൈ ബലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ്​ ശസ്​ത്രക്രിയ. ആശുപത്രിയിലെ അഡ്വാൻസ്​ഡ്​​ ഒാർത്തോപീഡിക്​സ്​ ആൻഡ്​ സ്​പോർട്സ്​​ മെഡിസിൽ വിഭാഗത്തിനു​ കീഴിലെ ഡോ. മഹേഷ്​ കൃഷ്​ണയുടെ നേതൃത്വത്തിൽ ഡോ. സന്തോഷ്​ കുമാർ, ഡോ. ഗൗതം സന്തോഷ്​ എന്നിവരുടെ പങ്കാളിത്തത്തിലാണ്​ ശസ്ത്രക്രിയ നടത്തിയത്​. \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.