കോറോം സ്കൂൾ കെട്ടിടോദ്ഘാടനം PYR School കോറോം സ്കൂൾ കെട്ടിടം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 56.8 ലക്ഷം രൂപ ചെലവഴിച്ച് കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ആറ് ക്ലാസ് മുറികളുടെയും പയ്യന്നൂർ നഗരസഭ 28 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൻെറയും ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. ബാലൻ, പി.വി. കുഞ്ഞപ്പൻ, പി.പി. ലീല, കൗൺസിലർമാരായ പി.വി. രവീന്ദ്രൻ മാസ്റ്റർ, ടി.വി. ചന്തുക്കുട്ടി, പി.ടി.എ പ്രസിഡൻറ് പി. ഭാസ്കരൻ, ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ, മദർ പി.ടി.എ പ്രസിഡൻറ് എ. ശാലിനി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. പ്രദീപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. കലേഷ് മാണിയാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.