വെബിനാർ പരമ്പരക്ക് തുടക്കം

വെബിനാർ പരമ്പരക്ക് തുടക്കം ഇരിട്ടി: മഹാത്മാ ഗാന്ധി കോളജിൽ ഇ​േൻറണൽ ക്വാളിറ്റി അഷ്വറൻസ് സെൽ സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരക്ക് തുടക്കമായി. കണ്ണൂർ സർവകലാശാല മാനവ വിഭവശേഷി കേന്ദ്രം ഡയറക്ടറും എഴുത്തുകാരനുമായ ഡോ. എ.എം. ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. അജിത അധ്യക്ഷത വഹിച്ചു. മാനേജർ സി.വി. ജോസഫ് മുഖ്യഭാഷണം നടത്തി. കെ. ശരത്ചന്ദ്രൻ, ഡോ. കെ. അനീഷ് കുമാർ, എൻ. സത്യാനന്ദൻ എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ പ്രമോദ് വെള്ളച്ചാൽ സ്വാഗതവും ഡോ. കെ. ജിതേഷ് നന്ദിയും പറഞ്ഞു. 22 മുതൽ 31വരെ നടക്കുന്ന വെബിനാർ പരമ്പരയിൽ 15ഒാളം വിഷയങ്ങളിലെ വിദഗ്​ധർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.