ഏഴിമല റെയിൽവേ സ്​റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം

ഏഴിമല റെയിൽവേ സ്​റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം കുഞ്ഞിമംഗലം: ഏഴിമല റെയിൽവേ സ്​റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സ്​റ്റേഷനെ തരം താഴ്​ത്താനുള്ള നടപടിയിൽ നിന്നും പിന്തിരിയണമെന്നും കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.കെ. രാഘവൻ എം.പി എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ്​ കെ. വിജയൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.പി. ശശി, അഡ്വ. ടോണി ജോസഫ്, എം.കെ. ബാലകൃഷ്ണൻ, കെ. വേണുഗോപാലൻ, കെ.വി. സതീഷ് കുമാർ, വേണു മാസ്​റ്റർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.