നീറ്റിൽ കോടിയേരി 'അഹ്നാസി'ലെത്തിയത് ഇരട്ട നേട്ടംതലശ്ശേരി: നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോൾ കോടിയേരി കല്ലിൽതാഴെ അഹ്നാസിൽ ഇരട്ട സന്തോഷമാണ് കടന്നെത്തിയത്. ഇവിടത്തെ ഇരട്ടകളായ ജഹാന ജസീലും ഷഹാന ജസീലും ശ്രദ്ധേയ നേട്ടത്തിനുടമകളായതാണ് ഇൗ വീട്ടിലേക്ക് പടികടന്നെത്തിയ ഇരട്ട സന്തോഷത്തിന് കാരണം. ബിസിനസുകാരനായ പി. ജസീലിൻെറയും കെ.സി. സാജിതയുടെയും മക്കളായ ഇവർ ചെറുപ്പം മുതലേ പഠനത്തിൽ പരസ്പരമാണ് മത്സരിച്ചത്. അടുത്തടുത്ത മാർക്ക് വാങ്ങിയായിരുന്നു വിജയം നേടിയതും. നീറ്റ് പരീക്ഷയിലും അതേ രീതിയിലായിരുന്നു പഠനം. പ്ലസ്ടു പരീക്ഷയിൽ ഷഹാന 98 ശതമാനം മാർക്ക് നേടിയപ്പോൾ ജഹാന 99 ശതമാനം മാർക്കു നേടിയിരുന്നു. കഴിഞ്ഞ ഒരുവർഷം പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ പരിശീലനം നേടിയ ആത്മവിശ്വാസത്തിലായിരുന്നു ഇരുവരും നീറ്റ് പരീക്ഷയെഴുതിയത്. ഇതിലൂടെ എം.ബി.ബി.എസ് പഠനത്തിന് വഴിതുറന്നുകിട്ടുകയും ചെയ്തു. പരസ്പരം സംശയം ദൂരീകരിച്ചുള്ള പഠനരീതിയാണ് വിജയത്തിന് കാരണമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചേർന്ന് ഒരുമിച്ചു പഠിക്കണമെന്ന ആഗ്രഹവും ഇരുവരും പങ്കിട്ടു. അർസ, മുഹമ്മദ് അഹ്സാൻ എന്നിവർ സഹോദരങ്ങൾ.പടം...1. kc jahana jaseel... ജഹാന ജസീൽ2. kc shahana jaseel ....ഷഹാന ജസീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.