Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീറ്റിൽ കോടിയേരി...

നീറ്റിൽ കോടിയേരി 'അഹ്​നാസി'ലെത്തിയത്​ ഇരട്ട നേട്ടം

text_fields
bookmark_border
നീറ്റിൽ കോടിയേരി 'അഹ്​നാസി'ലെത്തിയത്​ ഇരട്ട നേട്ടംതലശ്ശേരി: നീറ്റ്​ പരീക്ഷയുടെ ഫലം വന്നപ്പോൾ കോടിയേരി കല്ലിൽതാഴെ അഹ്​നാസിൽ ഇരട്ട സന്തോഷമാണ്​ കടന്നെത്തിയത്​. ഇവിടത്തെ ഇരട്ടകളായ ജഹാന ജസീലും ഷഹാന ജസീലും ശ്രദ്ധേയ നേട്ടത്തിനുടമകളായതാണ്​ ഇൗ വീട്ടിലേക്ക്​ പടികടന്നെത്തിയ ഇരട്ട സന്തോഷത്തിന്​ കാരണം. ബിസിനസുകാരനായ പി. ജസീലി​ൻെറയും കെ.സി. സാജിതയുടെയും മക്കളായ ഇവർ ചെറുപ്പം മുതലേ പഠനത്തിൽ പരസ്​പരമാണ്​ മത്സരിച്ചത്​. അടുത്തടുത്ത മാർക്ക്​ വാങ്ങിയായിരുന്നു വിജയം നേടിയതും. നീറ്റ്​ പരീക്ഷയിലും അതേ രീതിയിലായിരുന്നു പഠനം. പ്ലസ്​ടു പരീക്ഷയിൽ ഷഹാന 98 ശതമാനം മാർക്ക്​ നേടിയപ്പോൾ ജഹാന 99 ശതമാനം മാർക്കു നേടിയിരുന്നു. കഴിഞ്ഞ ഒരുവർഷം പാലായിലെ സ്വകാര്യ സ്​ഥാപനത്തിൽ പരിശീലനം നേടിയ ആത്മവിശ്വാസത്തിലായിരുന്നു ഇരുവരും നീറ്റ്​ പരീക്ഷയെഴുതിയത്​. ഇതിലൂടെ എം.ബി.ബി.എസ്​ പഠനത്തിന്​ വഴിതുറന്നുകിട്ടുകയും ചെയ്​തു. പരസ്​പരം സംശയം ദൂരീകരിച്ചുള്ള പഠനരീതിയാണ്​ വിജയത്തിന്​ കാരണമെന്ന്​​ ഇവർ സാക്ഷ്യപ്പെടുത്തുന്നു​. കോഴിക്കോട്​ മെഡിക്കൽ കോളജിൽ ചേർന്ന്​ ഒരുമിച്ചു പഠിക്കണമെന്ന ആഗ്രഹവും ഇരുവരും പങ്കിട്ടു. അർസ, മുഹമ്മദ്​ അഹ്​സാൻ എന്നിവർ സഹോദരങ്ങൾ.പടം...1. kc jahana jaseel... ജഹാന ജസീൽ2. kc shahana jaseel ....ഷഹാന ജസീൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story