വ്യാപാരി വ്യവസായി സമിതി ധർണ

വ്യാപാരി വ്യവസായി സമിതി ധർണപടം... tly vv dharnna വ്യാപാരി വ്യവസായി സമിതി ധർണ ജില്ല വൈസ് പ്രസിഡൻറ്​ കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ദേശീയപാത വികസനത്തി​ൻെറ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികള്‍ക്ക് നഷ്​ടപരിഹാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തി​ൻെറ ഭാഗമായി തലശ്ശേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. തലശ്ശേരി ബി.എസ്.എന്‍.എന്‍ ഓഫിസിന് മുന്നില്‍ സമിതി ജില്ല വൈസ് പ്രസിഡൻറ്​ കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. മോഹനന്‍, പി.വി. സിറാജുദ്ദീൻ, പി.സി. ഇല്ല്യാസ് എന്നിവർ സംസാരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടന്ന സമരം ജില്ല ജോ. സെക്രട്ടറി കെ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കാത്താണ്ടി റഫീഖ്, സി. മുകുന്ദന്‍, റനീസ് എന്നിവർ സംസാരിച്ചു. സൈദാർപള്ളി പരിസരത്ത് യൂനിറ്റ് സെക്രട്ടറി സി.പി.എം. നൗഫല്‍ ഉദ്ഘാടനം ചെയ്തു. പാലിശ്ശേരി ട്രഷറിക്ക് സമീപം നടന്ന സമരം യൂനിറ്റ് പ്രസിഡൻറ്​ ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.