പാലപ്പുഴയില്‍ കാട്ടാന ശല്യം

പാലപ്പുഴയില്‍ കാട്ടാന ശല്യംപടം... iritty theng –പാലപ്പുഴ കൂടലാട് കാട്ടാന നശിപ്പിച്ച പൂവാടന്‍ ബാബുവി​ൻെറ തെങ്ങ്ഇരിട്ടി: പാലപ്പുഴ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നു. ദിനംപ്രതിയെന്നോണം പ്രദേശത്ത് കാട്ടാനകളെത്തി കൃഷി നശിപ്പിക്കുകയാണ്​. വനം വകുപ്പ് അധികൃതര്‍ കാട്ടാനകളെ തുരത്താനെത്തുന്നുണ്ടെങ്കിലും സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകള്‍ വീണ്ടും ജനവാസകേന്ദ്രങ്ങളില്‍ തിരികെയെത്തും. ആറളം ഫാമിലും പാലപ്പുഴ ഉള്‍പ്പെടെയുള്ള സമീപ ജനവാസ കേന്ദ്രങ്ങളിലും കാട്ടാനക്കൂട്ടത്തി​ൻെറ താണ്ഡവം തുടരുകയാണ്. കാക്കയങ്ങാട് പാലപ്പുഴ കൂടലാടില്‍ ചൊവ്വാഴ്ച രാത്രി പൂവാടന്‍ ബാബുവി​ൻെറ കൃഷിയിടത്തിലെ രണ്ട് തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ മൂന്ന് ഏക്കര്‍ കൃഷിയിടത്തിലെ 48 കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. നഷ്​ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ലെന്ന് ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം പാലപ്പുഴ കളരി സംഘത്തി​ൻെറ ഉടമസ്ഥതയിലുള്ള കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.ആറളം ഫാമില്‍ തമ്പടിച്ചിട്ടുള്ള ആനകള്‍ പുഴയും മലയോര ഹൈവേയും കടന്നെത്തിയാണ് ജനവാസ കേന്ദ്രങ്ങളില്‍ നാശം വിതക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.