ഭിന്നശേഷിക്കാർക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു മാഹി: മാഹി മേഖലയിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പുതുച്ചേരി സാമൂഹികക്ഷേമ വകുപ്പ് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാതെ സ്ഥിരതാമസമുള്ള അംഗപരിമിത സർട്ടിഫിക്കറ്റ് കൈവശമുള്ളവർ അർഹരാണ്.40 മുതൽ 65 ശതമാനം വരെയുള്ളവർക്ക് പ്രതിമാസം 1500, 66 മുതൽ 85 വരെയുള്ളവർക്ക് 2000, 86ന് മുകളിലുള്ളവർക്ക് 3000 രൂപയുമാണ് നൽകുന്നത്‌.ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ഐ.ക്യൂ 69ൽ താഴെയുള്ളവർക്കാണ് അർഹത. വാർഷിക വരുമാനം 75,000 ത്തിൽ കവിയരുത്.നിലവിൽ മേൽപറഞ്ഞ സാമ്പത്തിക സഹായം വാങ്ങാത്തവർക്ക് പദ്ധതി ആനുകൂല്യത്തിനായി അപേക്ഷിക്കാം. അപേക്ഷാഫോറം മാഹിയിലെ സാമൂഹികക്ഷേമ വകുപ്പ് ഓഫിസിൽ നിന്ന് ലഭിക്കും. നിലവിൽ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നതും ഭിന്നശേഷിക്കാർക്കുള്ളപ്രത്യേക തിരിച്ചറിയൽ കാർഡിനായി ഇതുവരെഅപേക്ഷിച്ചിട്ടില്ലാത്തവർക്കും ഇപ്പോൾ സമർപ്പിക്കാം. ഇതിനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാറി​ൻെറ പകർപ്പ്, അംഗപരിമിതി സർട്ടിഫിക്കറ്റി​ൻെറ പകർപ്പ് എന്നിവ സാമൂഹികക്ഷേമ വകുപ്പിൽ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.