ഒാട്ടം വിളിക്കാൻ ആരുമില്ല; ടൂറിസ്​റ്റ്​ ബസ്​ വ്യവസായം പ്രതിസന്ധിയിൽ

ഒാട്ടം വിളിക്കാൻ ആരുമില്ല; ടൂറിസ്​റ്റ്​ ബസ്​ വ്യവസായം പ്രതിസന്ധിയിൽ bus നീർവേലിയിലെ പറമ്പിൽ നിർത്തിയിട്ട ടൂറിസ്​റ്റ് ബസിൽ കാടുകയറിയ നിലയിൽഉരുവച്ചാൽ: ലോക്​ഡൗണിൽ സർവിസ് നിലച്ച ടൂറിസ്​റ്റ് ബസ് വ്യവസായം കരകയറാനാവാതെ പ്രതിസന്ധിയിൽ. എട്ടു മാസത്തോളമായി റോഡരികിലും ഒഴിഞ്ഞപറമ്പുകളിലുമായി നിർത്തിയിട്ട ബസുകൾ കാടു​ കയറിയും മറ്റുമായി നശിക്കുകയാണ്​. വിവാഹം, ക്ഷേത്ര ദർശനം, വിനോദയാത്ര തുടങ്ങിയവയുടെ സീസൺ മാസങ്ങളാണ് ടൂറിസ്​റ്റ് ഉടമകൾക്കും ജീവനക്കാർക്കും താങ്ങാകുന്നത്​. കോവിഡ് വ്യാപനം വർധിച്ചതോടെ ഇത്തവണ ശബരിമല തീർഥാടന യാത്രപോലും പ്രയാസമാകുന്ന സാഹചര്യമാണ്​. മാർച്ച് മുതൽ നിർത്തിയിട്ട ബസുകൾ പലതും കാടുകയറി ബാറ്ററി ഉപയോഗശൂന്യമായി. ടയറി​ൻെറ ലൈഫും കുറഞ്ഞു. സർവിസ് തുടങ്ങാൻ അറ്റകുറ്റപ്പണി നടത്താൻ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരും. പലരും ഭീമമായ വായ്​പയെടുത്താണ് ബസ്​ വാങ്ങിയത്. വായ്​പയെടുത്തവർ തുക തിരിച്ചടക്കാനാവാതെ ദുരിതത്തിലായി. ടൂറിസ്​റ്റ് ബസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ പലരും ഓട്ടോ ഓടിച്ചും നിർമാണ മേഖലയിലും മറ്റുമായി ജീവിതം തള്ളിവിടുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.