ഒാട്ടം വിളിക്കാൻ ആരുമില്ല; ടൂറിസ്റ്റ് ബസ് വ്യവസായം പ്രതിസന്ധിയിൽ bus നീർവേലിയിലെ പറമ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാടുകയറിയ നിലയിൽഉരുവച്ചാൽ: ലോക്ഡൗണിൽ സർവിസ് നിലച്ച ടൂറിസ്റ്റ് ബസ് വ്യവസായം കരകയറാനാവാതെ പ്രതിസന്ധിയിൽ. എട്ടു മാസത്തോളമായി റോഡരികിലും ഒഴിഞ്ഞപറമ്പുകളിലുമായി നിർത്തിയിട്ട ബസുകൾ കാടു കയറിയും മറ്റുമായി നശിക്കുകയാണ്. വിവാഹം, ക്ഷേത്ര ദർശനം, വിനോദയാത്ര തുടങ്ങിയവയുടെ സീസൺ മാസങ്ങളാണ് ടൂറിസ്റ്റ് ഉടമകൾക്കും ജീവനക്കാർക്കും താങ്ങാകുന്നത്. കോവിഡ് വ്യാപനം വർധിച്ചതോടെ ഇത്തവണ ശബരിമല തീർഥാടന യാത്രപോലും പ്രയാസമാകുന്ന സാഹചര്യമാണ്. മാർച്ച് മുതൽ നിർത്തിയിട്ട ബസുകൾ പലതും കാടുകയറി ബാറ്ററി ഉപയോഗശൂന്യമായി. ടയറിൻെറ ലൈഫും കുറഞ്ഞു. സർവിസ് തുടങ്ങാൻ അറ്റകുറ്റപ്പണി നടത്താൻ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരും. പലരും ഭീമമായ വായ്പയെടുത്താണ് ബസ് വാങ്ങിയത്. വായ്പയെടുത്തവർ തുക തിരിച്ചടക്കാനാവാതെ ദുരിതത്തിലായി. ടൂറിസ്റ്റ് ബസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ പലരും ഓട്ടോ ഓടിച്ചും നിർമാണ മേഖലയിലും മറ്റുമായി ജീവിതം തള്ളിവിടുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2020 11:59 PM GMT Updated On
date_range 2020-10-21T05:29:06+05:30ഒാട്ടം വിളിക്കാൻ ആരുമില്ല; ടൂറിസ്റ്റ് ബസ് വ്യവസായം പ്രതിസന്ധിയിൽ
text_fieldsNext Story