പാലപ്പുഴയിൽ കാട്ടാനശല്യം

ഇരിട്ടി: പാലപ്പുഴയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. കാക്കയങ്ങാട് പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമിയിലെ ഔഷധസസ്യങ്ങളും തെങ്ങും വാഴകളും ഉള്‍പ്പെടെയുള്ളവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബാവലിപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളാണ്​ ഇവ നശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് കാട്ടാനകള്‍ കളരി അക്കാദമിയില്‍ കൃഷി നശിപ്പിക്കുന്നതെന്ന് കളരി ആശാന്‍ പി.ഇ. ശ്രീജയന്‍ ഗുരിക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.