കർഷകക്കൂട്ടായ്മ നിൽപ്​സമരം

കർഷകക്കൂട്ടായ്മ നിൽപ്​സമരം കേളകം: കൃഷിയിടങ്ങളിൽ നാശംവരുത്തുന്ന കാട്ടുപന്നിയെയും കുരങ്ങിനെയും മലയണ്ണാനെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മ സംസ്ഥാനവ്യാപകമായി നിൽപ്​സമരം നടത്തി. കിഫയുടെ (കേരള ഇൻഡിപൻെറഡ്​ ഫാർമേഴ്സ് അസോസിയേഷൻ)നേതൃത്വത്തിലാണ്​ അവരവരുടെ കൃഷിയിടങ്ങളിൽ പ്ലക്കാർഡുമേന്തി നിൽപ്​സമരം നടത്തിയത്. സംസ്ഥാന ചെയർമാൻ അലക്സ് ചാണ്ടി ഒഴികയിൽ, ജില്ല പ്രസിഡൻറ്​ ജിജി മുക്കാട്ട് കാവുങ്കൽ, സജു, ഒ.സി. ജിജോ, ഉണ്ണി തെങ്ങുംപള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.