മാഹിപ്പാലം: അറ്റകുറ്റപ്പണിക്കായി രണ്ടാഴ്​ച അടക്കേണ്ടിവരുമെന്ന് വിദഗ്​ധ സംഘം

മാഹിപ്പാലം: അറ്റകുറ്റപ്പണിക്കായി രണ്ടാഴ്​ച അടക്കേണ്ടിവരുമെന്ന് വിദഗ്​ധ സംഘംദേശീയപാത വിഭാഗം സംഘം പാലത്തിൽ പരിശോധന നടത്തി മാഹി: ദേശീയപാത വിഭാഗം (കോഴിക്കോട്) സൂപ്രണ്ടിങ്​ എൻജിനീയർ എ. മുഹമ്മദി​ൻെറ നേതൃത്വത്തിലുള്ള സംഘം മാഹിപ്പാലത്തിൽ പരിശോധന നടത്തി. അടിയന്തര അറ്റകുറ്റപ്പണിക്കായി പാലം രണ്ടാഴ്​ച അടച്ചിടേണ്ടിവരുമെന്ന്​ സംഘം അറിയിച്ചു. മൂന്നാഴ്​ച മുമ്പ് കണ്ണൂരിലെ പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് പാലത്തി​ൻെറ അടിഭാഗത്ത്​ ഉൾപ്പെടെ വിശദപരിശോധന നടത്താൻ തീരുമാനിച്ചത്. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ഇതിനായി രണ്ടാഴ്​ചക്കാലം പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്നും എ. മുഹമ്മദ്​ പറഞ്ഞു. കേന്ദ്ര ദേശീയപാത വിഭാഗമാണ് തുക അനുവദിക്കേണ്ടത്. പാലത്തി​ൻെറ അവസ്ഥ ബന്ധപ്പെട്ടവരെ നേരത്തേ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എസ്​റ്റിമേറ്റ് തയാറാക്കി ഉടൻ നൽകും. അടുത്ത ദിവസം തന്നെ അറ്റകുറ്റപ്പണി നടത്താനാവും. പാലത്തി​ൻെറ സ്ലാബുകൾക്കിടയിലെ തകർച്ച പരിഹരിക്കും. ജോയൻറിലെ പൊട്ടിയ സ്​റ്റീൽ ചാനലുകൾ മാറ്റി പുതിയത് സ്ഥാപിക്കും. തകർന്ന് പൊടിഞ്ഞ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കി പുതുതായി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് അമിതമായ കുലുക്കം അനുഭവപ്പെടുന്നുണ്ട്. ഇത് കാരണമാണ് പാലത്തിന്​ മുകളിലെ സ്ലാബുകൾക്കിടയിലെ ലിറ്റിങ് പ്ലെയിറ്റും കോൺക്രീറ്റും തകർന്ന് താഴ്ന്നതെന്നാണ് കരുതുന്നത്. 2016 ൽ 10 ദിവസത്തോളം പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ബെന്നി ജോൺ, അസി. എൻജിനീയർ മുഹമ്മദ് റഫീഖ് എന്നിവരുമടങ്ങുന്ന സംഘമാണ് പാലം പരിശോധിച്ചത്. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി.ചന്ദ്രദാസൻ, യു.ഡി.എഫ് കൺവീനർ എൻ.കെ.പ്രേമൻ, മണ്ഡലം പ്രസിഡൻറ് സി.ആർ. റസാഖ്, സി.പി.എം ലോക്കൽ സെക്രട്ടറി സി.കെ. പ്രകാശൻ, എന്നിവർ സംഘത്തെ അനുഗമിച്ചു.Mahe bridgeദേശീയപാത വിഭാഗം (കോഴിക്കോട്) സൂപ്രണ്ടിങ്ങ് എൻജിനീയർ എ. മുഹമ്മദി ൻെറ നേതൃത്വത്തിലുള്ള സംഘം മാഹിപ്പാലം പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.