വടംവലി താരത്തിന് യൂത്ത് കോൺഗ്രസ് വീടൊരുക്കും

ശ്രീകണ്ഠപുരം: ദേശീയ വടംവലിതാരത്തിന് ഇനി നല്ല വീട്ടിൽ അന്തിയുറങ്ങാം. നിടുങ്ങോം ഗവ. ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർഥിനി പയ്യാവൂർ ചീത്തപ്പാറയിലെ നവ്യശ്രീക്കാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ വീട് നിർമിച്ചുനൽകുന്നത്. ജീവിതട്രാക്കിൽ കിതക്കുന്ന നവ്യശ്രീയുടെ ദുരിതത്തെപ്പറ്റി കഴിഞ്ഞയാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. തുടർന്നാണ് പുതിയ വീട് നൽകാൻ യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. ഇതി​ൻെറ ഭാഗമായി പഴയ വീട് പൊളിച്ചുനീക്കൽ പ്രവൃത്തിക്ക് ഞായറാഴ്ച തുടക്കമായി. നവ്യശ്രീക്ക് പുതിയ വീട് പണിയുന്നതിനായി നിരവധി പേർ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. ലിജേഷ്, ജിത്തു തോമസ്, രജീഷ് അമ്പാടൻ, ബിജു എസ്. നായർ, അൻസിൽ വാഴപ്പള്ളി, എ.കെ. ഇസ്മായിൽ, വിജിൽ മോഹനൻ, ഡാനിഷ്, ആ​േൻറാ മുണ്ടാനൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീട് നിർമാണം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.