തോക്കും തിരകളും കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം വേണം –സി.പി.എം

പയ്യന്നൂർ: അന്നൂരിൽ തോക്കും തിരകളും കണ്ടെടുത്ത സംഭവത്തിൽ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം വെള്ളൂർ സൗത്ത് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി അന്നൂർ എ.പി.എ.സി പരിസരത്ത് മദ്യപിച്ചനിലയിൽ രണ്ടുപേർ ഒരു മോട്ടോർ ബൈക്കിൽ ഉണ്ടായിരുന്നു. രണ്ടുപേരും ബജ്‌റംഗ്​ദൾ പ്രവർത്തകരാണെന്നാണ്​ സൂചന. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന അന്നൂരിൽ കലാപമുണ്ടാക്കാനുള്ള ആർ.എസ്.എസി​ൻെറ ആസൂത്രിത നീക്കമാണിത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് സി.പി.എം വെള്ളൂർ സൗത്ത് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.