നെൽകൃഷി വിളവെടുത്തു

നെൽകൃഷി വിളവെടുത്തു പടം......TLY KRISHI................ എരഞ്ഞോളി വടക്കുമ്പാട് കണ്ണോത്ത് വയലിൽ നടന്ന കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: എരഞ്ഞോളി മൂന്നാം വാർഡിൽ വടക്കുമ്പാട് കണ്ണോത്ത് വയലിൽ ഒന്നര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത നെല്ലി​ൻെറ വിളവെടുപ്പ് നടത്തി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വടക്കുമ്പാട് നവോദയ വായനശാല ആൻഡ്​ ഗ്രന്ഥാലയം കർഷക കൂട്ടായ്മയാണ് എരഞ്ഞോളി കൃഷിഭവ ൻെറ സഹകരണത്തോടെ നെൽകൃഷി ആരംഭിച്ചത്. എ.കെ. രമണി, എ.കെ. ജയലക്ഷ്മി എന്നിവരുടെ സ്ഥലം പാട്ടത്തിനെടുത്താണ് നെൽകൃഷിയും വേനൽക്കാല പച്ചക്കറി കൃഷിയും ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മിഥുൻ മുകുന്ദൻ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി വിളപരിപാലന രംഗത്ത് സേവനം ചെയ്യുന്ന കെ.എം. പ്രകാശൻ, കെ. രവി, പൂവാടൻ രാമകൃഷ്ണൻ എന്നിവരെ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.