മധ്യവയസ്​കനെ വീട്ടിൽ കയറി മർദിച്ചു

മധ്യവയസ്​കനെ വീട്ടിൽ കയറി മർദിച്ചു ചക്കരക്കല്ല്: മധ്യവയസ്​കനെ വീട്ടിൽ കയറി മർദിച്ചതായി പരാതി. ടെക്​സ്​​റ്റൈൽ വ്യാപാരിയും ചാരിറ്റി പ്രവർത്തകനുമായ കണയന്നൂർ തഖ്വാ മൻസിലിൽ ടി. റഫീഖിനെ (51) കഴിഞ്ഞ ദിവസം രാത്രി അയൽവാസിയും മത്സ്യക്കച്ചവടക്കാരനുമായ അൽഅമീൻ മൻസിലിൽ നവാസ് (35) വീട്ടിൽ അതിക്രമിച്ചെത്തി മർദി​െച്ചന്നാണ്​ പരാതി. ഏഴ് മണിയോടെ ത​ൻെറ പൾസർ ബൈക്കിൽ റഫീഖി​ൻെറ വീട്ടിലെത്തിയ പ്രതി അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന പട്ടിക കഷണം കൊണ്ട് മുഖത്തടിക്കുകയുമായിരുന്നുവത്രെ. അടി കൊണ്ട് റഫീഖി​ൻെറ വലതുകണ്ണിന് സാരമായി പരിക്കേറ്റു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ ചക്കരക്കല്ല്​ പൊലീസ്​ എത്തുമ്പോഴേക്കും നവാസ്​ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. റഫീഖ്​ ചക്കരക്കല്ല്​ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. ബൈക്ക്​ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.