കല്യാശ്ശേരി മണ്ഡലം വിദ്യാലയങ്ങൾക്ക് ഒരുകോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം

കല്യാശ്ശേരി മണ്ഡലം വിദ്യാലയങ്ങൾക്ക് ഒരുകോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാടായി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. വെൽ​െഫയർ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് ഒരു കോടി വീതവുള്ള പദ്ധതികൾക്ക് കിഫ്ബി അഗീകാരം. കില മുഖേന വിശദമായ പ്രോജക്ട്​ റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ഒരു കോടി വീതമുള്ള വികസന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതെന്ന് ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ്​, ലൈബ്രറി, രണ്ട് ക്ലാസ് റൂം, ടോയ്​ലറ്റ്​ എന്നിവ നിർമിക്കും. ചെറുകുന്ന് ഗവ. വെൽ​െഫയർ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ക്ലാസ് റൂമും ടോയ്​ലറ്റും നിർമിക്കും. മാടായി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇരുനിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളും ടോയ്​ലറ്റുമാണ് നിർമിക്കുകയെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.