റോഡിൽ വെള്ളക്കെട്ട് ഭീഷണി

റോഡിൽ വെള്ളക്കെട്ട് ഭീഷണി പടം alkd vellakkett road കരുവഞ്ചാൽ -വെള്ളാട് റോഡിലെ വെള്ളക്കെട്ട്ആലക്കോട്: റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണിയുയർത്തുന്നു. കരുവഞ്ചാൽ -വെള്ളാട് റോഡാണ്​ തകർന്ന്​ വെള്ളംനിറഞ്ഞ്​ ഭീഷണിയാകുന്നത്​. റോഡ് തകർന്നിട്ട്​ വർഷങ്ങളായി. വെള്ളം നിറഞ്ഞ കുഴികളുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. മെക്കാഡം ടാർ ചെയ്ത ചുണ്ടപ്പറമ്പ്-വെള്ളാട് റോഡി​ൻെറ ഭാഗമായ ഇവിടെ സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് വർഷങ്ങളായി പണി മുടങ്ങിയിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.