അഞ്ച് റോഡുകളുടെ പ്രവൃത്തിക്ക് ഭരണാനുമതി

അഞ്ച് റോഡുകളുടെ പ്രവൃത്തിക്ക് ഭരണാനുമതി ഇരിട്ടി: 2019-20 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ അഞ്ച് റോഡുകളുടെ നവീകരണത്തിനായി അനുവദിച്ച 97 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. കണുങ്ങോട് - മുത്തപ്പന്‍കരി റോഡ് (ഇരിട്ടി നഗരസഭ) -25 ലക്ഷം, കാടന്‍മല - മലയാംപടി റോഡ് (കണിച്ചാര്‍) -20 ലക്ഷം, നീലായ്മല - ചതിരൂര്‍ സൻെറ്​ ജൂഡ് നഗര്‍ റോഡ് (ആറളം) -10 ലക്ഷം, വലിയപറമ്പിന്‍കരി - അംഗന്‍വാടി ആശാന്‍കുന്ന് റോഡ് (അയ്യങ്കുന്ന്) - 25 ലക്ഷം, കൂടലാട്-കുഞ്ഞമ്പിളി റോഡ് (മുഴക്കുന്ന്) - ഏഴുലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.