'കൊറോണയെ കൂട്ടിലിടാം' പദ്ധതിക്ക്​ തുടക്കം

'കൊറോണയെ കൂട്ടിലിടാം' പദ്ധതിക്ക്​ തുടക്കം ckl sandhesha rekha 'കൊറോണയെ കൂട്ടിലിടാം' പദ്ധതി സന്ദേശരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യുന്നു മുണ്ടേരി: ഇരിവേരി സി.എച്ച്.സിയും എടക്കാട് ബ്ലോക്കും ചക്കരക്കല്ല്​ പൊലീസ് സ്​റ്റേഷനും സംയുക്തമായി നടപ്പാക്കുന്ന 'കൊറോണയെ കൂട്ടിലിടാം' പദ്ധതിയുടെ സന്ദേശരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പ്രകാശനം ചെയ്തു. ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ അടുത്ത ഒരാഴ്ചക്കാലം സന്ദേശരേഖ വിതരണം നടക്കും. പനി, തൊണ്ടവേദന, ജലദോശം, ശരീരവേദന, രുചിയില്ലായ്മ, മണമില്ലായ്മ, വയറിളക്കം തുടങ്ങിയവ വീട്ടിലാർക്കെങ്കിലും അനുഭവപ്പെട്ടാൽ പ്രസ്തുത വ്യക്തി ഉടൻ മറ്റുള്ളവരുമായി സമ്പർക്കമില്ലാത്ത തരത്തിൽ ഒരു റൂമിലേക്ക് മാറി നിൽക്കുക. ലക്ഷണങ്ങൾ സംബന്ധിച്ച് ഡോക്ടറുമായോ മറ്റ് ആരോഗ്യ പ്രവർത്തകരുമായോ ഫോണിൽ ചർച്ചചെയ്യുക. വീട്ടിലേക്ക് മരുന്ന് എത്തിക്കേണ്ടതാണെങ്കിൽ ബന്ധുക്കളോ വാർഡ് ജാഗ്രത സമിതിയോ മുഖേന അതിന് സംവിധാനമുണ്ടാക്കുക. ഡോക്ടറെ നേരിൽ കാണിക്കണമെങ്കിൽ വാർഡ് ജാഗ്രത സമിതി മുഖേന തയാറാക്കിയ പ്രത്യേക ടാക്സികളിലൊന്നിൽ രോഗിക്ക് താൽപര്യമുള്ള ചികിത്സ കേന്ദ്രത്തിലേക്ക് പോവുക. മുൻകൂട്ടി വിവരം കൊടുത്തതിനു ശേഷമായിരിക്കണം ആശുപത്രിയിലേക്ക് / ക്ലിനിക്കിലേക്കുള്ള യാത്ര. തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ ബോധവത്​കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനൻ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷൻ, ബ്ലോക്ക് മെംബർ അഹമ്മദ് കുട്ടി, ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാർ ആർ.കെ. പത്മനാഭൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.