ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കം irt1 aralam ആറളത്ത്​ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കുന്നുആദ്യഘട്ടം 2.31 കോടിയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്ഇരിട്ടി: ആറളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന ജലജീവൻ പദ്ധതിക്ക് തുടക്കമായി. ഗ്രാമീണ മേഖലയിൽ എല്ലാ വീടുകളിലും ടാപ് വഴി കുടിവെള്ളം എത്തിക്കുന്നതിനായി ആദ്യഘട്ടത്തിൽ 2.31 കോടിയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ 1540 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീട്ടുമുറ്റത്ത് ടാപ് വഴി കുടിവെള്ളമെത്തുക. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പദ്ധതി വിഹിതത്തി​ൻെറ 50 ശതമാനം കേന്ദ്ര സർക്കാർ വഹിക്കും. സംസ്ഥാന സർക്കാർ വിഹിതമായി 25 ശതമാനവും പഞ്ചായത്ത് വക 15 ശതമാനവും ഗുണഭോക്തൃ വിഹിതമായി 10 ശതമാനവുമാണ് വിനിയോഗിക്കുന്നത്. 2021-24 വർഷത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ ഗാർഹിക ശുദ്ധജല കുടിവെള്ള കണക്​ഷനുള്ള പഞ്ചായത്തായി ആറളം മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.