തലശ്ശേരിയിൽ കടകൾ ആറര വരെ

തലശ്ശേരിയിൽ കടകൾ ആറര വരെ തലശ്ശേരി: നഗരസഭ പരിധിയിലെ കണ്ടെയ്​ൻമൻെറ് വാർഡുകളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് വൈകീട്ട് ആറര വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി. മെഡിക്കൽ ഷോപ്പുകൾക്ക് ഏഴര വരെയും തുറക്കാം. നഗരസഭതല സുരക്ഷ സമിതി യോഗത്തിലാണ് പുതിയ തീരുമാനം. േഹാട്ടലുകളിൽ രാവിലെ മുതൽ വൈകീട്ട് ആറുവരെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും രാത്രി ഒമ്പതുവരെ പാർസൽ സർവിസിനും സമയമനുവദിച്ചു. ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിങ് സ്ഥാപനങ്ങൾ എന്നിവ വൈകീട്ട് നാലുവരെ പ്രവർത്തിക്കാം. മൊത്ത മത്സ്യക്കച്ചവടം പുലർച്ച രണ്ടുമുതൽ ആറുവരെയും ചില്ലറ മത്സ്യവ്യാപാരം ഉച്ച രണ്ടുവരെയും പ്രവർത്തിക്കാം. മൈക്രോ കണ്ടെയ്​ൻമൻെറ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കോവിഡ് സ്ഥിരീകരിച്ച വീടിന് ചുറ്റും 100 മീറ്റർ ചുറ്റളവിലുള്ള മൈക്രോ കണ്ടെയ്​ൻമൻെറ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. ചെയർമാൻ സി.കെ. രമേശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.