ഉളിക്കൽ ടൗൺ അടച്ചിടും

ഉളിക്കൽ ടൗൺ അടച്ചിടും irt Ulikkal grama panchayath ഇരിട്ടി: ടൗണിലെ ഹോട്ടൽ വ്യാപാരിക്കും മകനും ഉണക്കമത്സ്യക്കടയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഉളിക്കൽ ടൗൺ പൂർണമായി അടച്ചിടും. വ്യാഴാഴ്ച ചേർന്ന ഉളിക്കൽ പഞ്ചായത്ത് സുരക്ഷ സമിതിയുടേതാണ് തീരുമാനം. മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, പാൽ സൊസൈറ്റികൾ എന്നിവ ഒഴികെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടും. റേഷൻ കടയും ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. പയ്യാവൂർ റോഡിൽ പഴയ ബിവറേജസ് വരെയും വയത്തൂർ റോഡിൽ ആനത്തടി പാലം വരെയും മാട്ടറ റോഡിൽ അറബി ജങ്ഷൻ വരെയും ഇരിട്ടി റോഡിൽ കള്ളുഷാപ്പ് വരെയുമുള്ള സ്ഥാപനങ്ങൾ അടക്കും.ഇൗ മാസം നാലു മുതൽ 15വരെയുള്ള ദിവസങ്ങളിൽ കൈരളി ഹോട്ടൽ, കൈരളി ലോഡ്ജ്, പി.പി.കെ ഡ്രൈ ഫിഷ് എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ചവർ അതിജാഗ്രത പാലിക്കണമെന്നും ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉളിക്കൽ പി.എച്ച്.സിയുമായി ബന്ധപ്പെടണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.